Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായി സാഹചര്യമാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ എല്ലാ സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.
"കഴിഞ്ഞ തവണ തിരുവനന്തപുരത്തെ ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ഇത്തവണ അവിടെയും ജയിക്കും. നേമത്തെ ബിജെപിയുടെ സീറ്റ് കഴിഞ്ഞ തവണ തന്നെ പൂട്ടിച്ചതാണ്. ഇത്തവണയും അവർക്ക് വിജയിക്കാനാകില്ല.'-ശിവൻകുട്ടി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തിയാണ് തീയതി പ്രഖ്യാപിക്കുക.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന് വേണ്ട രീതിയിലുള്ള ക്ഷണമില്ല. ഇത് ബിജെപിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന സർക്കാർ കൂടി വലിയ തോതിൽ പണം മുടക്കി ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കിയതാണ് ദേശീയപാത 66. ദേശീയപാത വികസനത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ നേരിട്ട് പണം ചെലവഴിക്കുന്നത് കേരളത്തിലാണ്. അത് കേവലം ലക്ഷങ്ങളോ കോടികളോ അല്ല, 5,580 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ നൽകിയത്.
ഈ തുക കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന് ഏതാണ്ട് 12,000 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. ഈ വസ്തുതകൾ നിലനിൽക്കെ, ഉദ്ഘാടന വേദിയിൽ നിന്ന് സംസ്ഥാന പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും.
ഓരോ റീച്ചിന്റെയും പ്രവർത്തനങ്ങൾ കൃത്യമായി റിവ്യൂ ചെയ്യുകയും, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും നാഷണൽ ഹൈവേ റീജിയണൽ ഓഫീസറും പല തവണ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം ഇല്ലാതാക്കിയാൽ ഈ ചരിത്രപരമായ സംഭാവനകളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Sports
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരവുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും താരത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
"തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.'-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സംബന്ധിച്ച് വീഴ്ചകൾ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.
ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിക്ഷിപ്ത താത്പര്യക്കാരാണ് ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ കര്‍ശന നടപടിയെടുക്കും. കുട്ടികളുടെ പരീക്ഷാപ്പേടിയും ഭീതിയും മാറ്റാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള എല്ലാ സജീകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി 630 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഗള്‍ഫിലെ പരീക്ഷകള്‍ പിന്നീട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിശേഷിപ്പിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുന്നതിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് മുഖ്യമന്ത്രി മുൻ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അധ്യയന വർഷം തീരുമ്പോഴേക്കും അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുന്ന നിലയിലേക്ക് നാട് വളർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠപുസ്തകങ്ങൾ ലഭിക്കാതെ വിദ്യാർത്ഥികൾ വലഞ്ഞിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫോട്ടോസ്റ്റാറ്റ് കോപ്പികൾ വിതരണം ചെയ്ത് ക്ലാസുകൾ നടത്തിയിരുന്ന ആ 'കെട്ട കാലത്ത്' നിന്നും ഇന്നത്തെ നേട്ടങ്ങളിലേക്കുള്ള വളർച്ചയെ താറടിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
"സ്കൂളുകൾ അടച്ചുപൂട്ടുകയും കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്ത യുഡിഎഫ് ഭരണകാലത്തുനിന്നാണ് നമ്മൾ ഇന്നത്തെ നിലയിലെത്തിയത്. ഈ നേട്ടത്തെ തുഗ്ലക്ക് പരിഷ്കാരം എന്ന് ആക്ഷേപിക്കുന്നത് അപലപനീയമാണ്. അത്തരം അധിക്ഷേപങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഇത്തരം അധിക്ഷേപങ്ങൾക്ക് തെല്ലും വില കല്പിക്കാതെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം എംപി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയായതായും ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ സജ്ജമാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 597 ടൈറ്റിലുകളാണ് ഇതിനായി വികസിപ്പിച്ചത്. ഇവയ്ക്കാവശ്യമായ ടീച്ചര്‍ ടെക്സ്റ്റുകളും തയാറാക്കിക്കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് അവര്‍ക്കാവശ്യമായ പുസ്തകങ്ങളും വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഈ വര്‍ഷം 11-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നും ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രകാശനം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ല. താനും മേയർ ആയിരുന്നു. പ്രധാനമന്ത്രിയെ മൂന്നാമത് സ്വീകരിക്കേണ്ടത് മേയറാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിലെ ബിജെപിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
വികസനം പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ വികസനത്തെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാൻ പോലും പ്രധാനമന്ത്രി തയാറായില്ല. ബിജെപി ഗ്രൂപ്പിസമാണോ, വി.വി. രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല.
തലസ്ഥാന നഗരിയോട് കാണിക്കുന്ന അവഗണനയാണ് മേയറെ സ്വീകരിക്കാൻ കൂട്ടാക്കാത്തത്. തലസ്ഥാന നഗരിയിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കലാണ് ഇന്ന് ചെയ്തിരിക്കുന്നത്. 45 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന ബ്ലൂ പ്രിന്റ് ഒരുപക്ഷേ തെറ്റായി പ്രഖ്യാപിച്ചത് ആയിരിക്കാം. ഇതിന് പ്രോട്ടോകോൾ മാന്വൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പിലാക്കേണ്ടത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് ബിജെപി നേതാക്കളാണ്. അത് പ്രധാനമന്ത്രി അറിഞ്ഞുകാണില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഗൃഹസന്ദർശന പരിപാടിക്കിടെ ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
എം.എ. ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്.
ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്.
പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.
ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്.
തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെതെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
Editorial
ഭക്തിയും കലയും ആഘോഷവും ആറാടുന്ന പൂരം വരുന്നതേയുള്ളൂ. പക്ഷേ, ഇന്നുമുതൽ തൃശൂരിനെ അവരങ്ങെടുക്കുകയാണ്; സംസ്ഥാന സ്കൂൾ കലോത്സവമെന്ന പൂരത്തിനെത്തുന്ന പതിനയ്യായിരത്തോളം മത്സരാർഥികൾ!
വിജയാരവങ്ങളും ആർപ്പുവിളികളും ഒരു കൈലേസിൽ ഒപ്പിനീക്കാവുന്ന സങ്കടങ്ങളും കണ്ട് പൂരനഗരി ഉറക്കമിളയ്ക്കും. ആസ്വാദനത്തിനൊപ്പം, കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ ഗൃഹാതുരത്വങ്ങളുടെ അദൃശ്യമായൊരു കുടമാറ്റത്തിനും മുതിർന്നേക്കാം.
കല, ആത്മ-ശരീരങ്ങളുടെ സംയുക്തപ്രകടനമാണ്. പക്ഷേ, കലാമത്സരങ്ങൾ ശത്രുവില്ലാത്ത, ചോര പൊടിയാത്ത, ആയുധമെടുക്കാത്ത യുദ്ധംകൂടിയാണ്. ശത്രു പിറക്കുന്നിടത്ത് മരിക്കുന്നതെന്തോ അതാണ് കലയെന്നു തിരിച്ചറിയുക.
വിജയ-പരാജയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക. കഴിവുകളെ കയറൂരിവിട്ട് സന്ധിയില്ലാതെ മത്സരിക്കുക. പക്ഷേ, സമ്മാനക്കപ്പുകളിൽനിന്നല്ല, ഉജ്വല കലാവിഷ്കാരത്താൽ നുരഞ്ഞുപൊന്തുന്ന ആത്മവീര്യത്തിൽനിന്നു പാനം ചെയ്യുക. സമ്മാനങ്ങൾക്കപ്പുറം കലയെയും ജീവിതവിജയത്തെയും സ്വന്തമാക്കുക.
പതിവുപോലൊരു പ്രഭാതമാണെങ്കിലും ഇന്ന് തൃശൂരിൽ പതിവില്ലാത്തത്ര തിരക്കാണ്. തേക്കിൻകാട്ടിലും പരിസരത്തുമായി അരങ്ങേറുന്ന 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു തെളിയാനുള്ള തിരി അഗ്നിനൃത്തത്തിനൊരുങ്ങിക്കഴിഞ്ഞു.
കലോത്സവത്തിലെ ചാന്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് ഇന്നലെത്തന്നെ എത്തിച്ചു. ഇന്നുമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ, നൂറുകണക്കിനു വിധികർത്താക്കൾ, ആയിരക്കണക്കിന് അധ്യാപകർ, സംഘാടകർ, ജോലിക്കാർ, പാചകപ്പുരകൾ, ഭക്ഷണശാലകൾ... പതിനായിരങ്ങളായി ഒഴുകിയെത്തുന്ന കാണികൾ... ലോകത്തെവിടെയുണ്ട് ഇതുപോലൊരു കൗമാര കലാമേള!
രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. 10ന് തേക്കിൻകാട് മൈതാനിയിലുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
പൂരസ്മരണയുയർത്തി പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും അരങ്ങേറും. പിന്നെ മത്സരങ്ങൾ വേദികളെ പൂരപ്പറന്പാക്കും.1956ൽ കേരളം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ 1957 ജനുവരി 25-26 തീയതികളിൽ എറണാകുളം എസ് ആർവി ഗേൾസ് ഹൈസ്കൂളിലായിരുന്നു ആദ്യത്തെ സ്കൂൾ യുവജനോത്സവം.
2009ലാണ് സ്കൂൾ കലോത്സവം എന്നു പേരു മാറ്റിയത്. 57ൽ ഇരുനൂറിൽ താഴെ കുട്ടികൾ പങ്കെടുത്ത സ്ഥാനത്താണ് ഇന്നിപ്പോൾ 15,000 മത്സരാർഥികളെത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള! രണ്ടു കോവിഡ് വർഷങ്ങളിൽ മാത്രമാണ് കലോത്സവം മുടങ്ങിയത്.
യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ ചലച്ചിത്ര-ഗാന-നൃത്തരംഗങ്ങളിലെ നിരവധി പ്രമുഖർ കലോത്സവത്തിലൂടെ പ്രതിഭ തെളിയിച്ചവരാണ്. ഇത്തവണത്തെ ആതിഥേയരായ തൃശൂരാണ് കഴിഞ്ഞവർഷം, കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കിരീടം നേടിയത്.
ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ പാലക്കാട് അതു തിരിച്ചുപിടിക്കാനും, തൃശൂർ ആധിപത്യം നിലനിർത്താനും, ഇത്തവണ കപ്പ് കൊണ്ടുപോകാൻ മറ്റു ജില്ലക്കാരും മത്സരിക്കുന്പോൾ തേക്കിൻകാട് വെടിക്കെട്ടിന്റെ രാപകലുകൾ തീർക്കും.
മികച്ച ഭക്ഷണവും താമസസൗകര്യവും സമയനിഷ്ഠയും മാത്രമല്ല, അർഹിക്കുന്നവർക്കു സമ്മാനം ഉറപ്പാക്കുന്നതുംകൂടിയാണ് സംഘാടകമികവ്. അപ്പോഴാണ് അപ്പീലുകളുടെ എണ്ണം കുറയുന്നത്. പരാജയങ്ങളേക്കാൾ ഭയാനകമായ മുറിവുകളുമായി ഒരു മത്സരാർഥിയും മടങ്ങരുത്.
കുട്ടികൾ നിർമിതബുദ്ധികളല്ലെന്നും തങ്ങളുടെ അഭിലാഷപൂർത്തീകരണത്തിന്റെ അമിതഭാരം അവരിലേക്കു പകരരുതെന്നും മാതാപിതാക്കൾ മറക്കരുത്. കുട്ടികൾക്കും ഓർമയുണ്ടായിരിക്കണം; കപ്പല്ല, കലയാണ് പാനം ചെയ്യേണ്ടതെന്ന്.
മത്സരിക്കുന്നവരിലേറെയും ഏറ്റുവാങ്ങാനിരിക്കുന്ന നൈമിഷിക സങ്കടങ്ങളുമായല്ല, ആത്മസാക്ഷാത്കാരത്തിന്റെയും വരാനിരിക്കുന്ന സാധ്യതകളുടെയും വിജയങ്ങളുടെയും പ്രതീക്ഷയിൽ തീർത്തൊരു ഗൂഢസ്മിതവുമായി പിരിയുവോളം, ഗഡീ, തൃശൂർ നിങ്ങൾക്കിരിക്കട്ടെ..! അഞ്ചുനാൾ ആടിത്തിമിർത്താലും.
Kerala
തൃശൂർ: കൈക്കൂലി ആരോപണവിധേയനായി നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് ലഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾമൂലം കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു മന്ത്രി വി. ശിവൻകുട്ടി.
സ്വർണക്കടത്തുകേസ്, ബിരിയാണിച്ചെമ്പ്, സ്വപ്ന സുരേഷ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിൽ അനാവശ്യകോലാഹലങ്ങൾ സൃഷ്ടിച്ചതിനുപിന്നിൽ ഇയാളാണെന്നു മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയെ പ്രതിയാക്കാൻപോലും ശ്രമം നടത്തി.
രാധാകൃഷ്ണനെതിരേ എത്രയുംവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. രാധാകൃഷ്ണനെ പിരിച്ചുവിട്ട നടപടി സ്വാഗതാർഹമാണ്. ഇയാൾ ഇത്തരത്തിൽ എത്ര കോടി രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
നേമത്ത് മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി പറഞ്ഞതിന് പിന്നാലെ ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രതിപക്ഷവും ഇത് ഏറ്റുപിടിച്ചതോടെയാണ് സിപിഎമ്മിന് ഇതുണ്ടാക്കിയ ആഘാതം മനസിലായത്.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 100 സീറ്റെന്ന അവകാശവാദത്തെയും എം.വി.ഗോവിന്ദൻ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സരിക്കേണ്ടതില്ല എന്നാണ് താൻ വിചാരിക്കുന്നത്, എന്നാൽ പാർട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
നേമത്തിന് പകരം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് ശിവൻകുട്ടി ആഗ്രഹിക്കുന്നതെന്നാണ് സൂചന. എന്നാൽ ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള നേമത്ത് ശിവൻകുട്ടിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. നേമത്ത് മത്സരിക്കാൻ ശിവൻകുട്ടിക്ക് മേൽ പാർട്ടി സമ്മർദം ചെലുത്തുമെന്നാണ് വിവരം.
ബിജെപിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ നേമത്ത് മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 2016ൽ മുതിർന്ന നേതാവ് ഒ. രാജഗോപാലിലൂടെ സ്വന്തമാക്കിയ മണ്ഡലത്തിൽ വീണ്ടും വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ 2021ൽ ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലത്തിൽ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ് സിപിഎം.
Kerala
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാംഗ്മൂലവും എഴുതി വാങ്ങുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ, പ്രഫ. ശ്യം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങൾ.
രണ്ട് ലേബർ റിസർച്ച് സ്കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നടക്കുന്ന് തെറ്റായ പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്നും ശിവൻകുട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.
ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഒറ്റക്കെട്ടായാണ് എടുത്തത്. വോട്ടിംഗ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു.
എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും 55 സീറ്റ് വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലുണ്ടായത്.
രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടർന്ന് 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30 ന് ശേഷം പ്രഖ്യാപിക്കും.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ക്രിസ്മസ് അവധിയിൽ ഒരു ദിവസം കൂടുതൽ. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധി ദിവസങ്ങളുടെ എണ്ണത്തിൽ വർധയുണ്ടായിരിക്കുന്നത്.
ഡിസംബര്‍ 15ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷകള്‍ 23ന് അവസാനിക്കും. ഡിസംബർ 24ന് സ്കൂൾ അടയ്ക്കും. തുടർന്ന് ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയാണ് അവധി. ഇതോടെ സാധാരണയായി 10 ദിവസം ലഭിക്കുന്ന ക്രിസ്മസ് അവധി 12 ദിവസമാകും.
ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇക്കൊല്ലം ഡിസംബറിൽ മാസത്തിന്റെ പകുതി ദിനങ്ങളില്‍ മാത്രമേ വിദ്യാർഥികൾക്ക് പ്രവർത്തി ദിവസമുണ്ടായിരുന്നുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അവധി ദിവസങ്ങളിൽ വൻ വർധനവുണ്ടായത്.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
രാഹുൽ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
'മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ. ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍.'-വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Kerala
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.
Kerala
തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും.
ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.
ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടന്നത് മന്ത്രി ചൂണ്ടിക്കാട്ടി. കറുത്ത ബാഡ്ജ് ധരിച്ചാണ് തൊഴിലാളികൾ സമരത്തിന്റെ ഭാഗമായത്. ചില സ്ഥാപനങ്ങൾ പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഒരു പ്രതിഷേധത്തിൽ പങ്കെടുത്തു, കറുത്ത ബാഡ്ജ് ധരിച്ചു എന്നതിന്റെ പേരിൽ കേരളത്തിൽ ഒരു തൊഴിലാളിയുടെ പേരിലും നടപടി സ്വീകരിക്കാൻ അനുവദിക്കില്ല. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നാല് തൊഴിൽ കോഡുകളെ കുറിച്ച് ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് യോഗം.
തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ തൊഴിൽ കോഡിൽ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധം അറിയിക്കും.
തൊഴിൽ കോഡിൽ ചട്ടങ്ങള്‍ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ കടുത്ത സമ്മർദം നൽകിയിരുന്നതായി കഴിഞ്ഞ ദിവസം വി. ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടര്‍ നടപടിയുണ്ടാകൂവെന്ന് മന്ത്രി പറഞ്ഞു.
National
തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡ് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി. മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്നും ശിവൻകുട്ടി വിമർശിച്ചു.
കോഡ് അതേപടി നടപ്പാക്കാൻ കേരളം തയാറായില്ല. വ്യാഴാഴ്ച ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായി എന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയാറായില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ താല്പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും സമഗ്രമായ കേന്ദ്രീകൃത തൊഴിൽ പരിഷ്കാരമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് കേന്ദ്രസർക്കാർ നടപടി.
Kerala
തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങളിലെ തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കേരളം ഒരു കാരണവശാലും നടപ്പാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളും ട്രേഡ് യൂണിയൻ അവകാശങ്ങളും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സംസ്ഥാനം അനുവദിക്കില്ല.
തൊഴിൽനിയമങ്ങളുടെ ലളിതവത്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പാക്കാനാകും പ്രാമുഖ്യം നൽകുക.
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം എല്ലാ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ വ്യവസ്ഥയൊന്നും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിലവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്രസർക്കാരിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. സിപിഐയുടെ സമ്മർദത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി.
കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും കേന്ദ്രമന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചിരുന്നു.
Kerala
ന്യൂഡൽഹി: പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രവിദ്യാഭ്യാസമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി. രേഖാ മൂലമല്ല അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ചശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്രമന്ത്രി മറുപടി നൽകിയിട്ടില്ല. സബ് കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷമേ കത്ത് നൽകൂ എന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം ആർഎസ്എസ് ഗണഗീത വിവാദത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയതായും ശിവൻകുട്ടി പറഞ്ഞു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുച്ചതും അത്യന്തം ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Kerala
കണ്ണൂര്‍: തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ശബരിനാഥനെ ഇറക്കിയാലും വി.ഡി. സതീശൻ തന്നെ മത്സരിച്ചാലും കോർപ്പറേഷൻ പിടിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്ത് കോൺഗ്രസ് ബിജെപി ധാരണയുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. ആ ധൈര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോര്പറേഷന് ഭരണം പിടിക്കാന്‍ കെ.എസ്. ശബരീനാഥനെ കോണ്‍ഗ്രസ് ഇറക്കിയതോടെ തലസ്ഥാനത്തെ ത്രികോണ പോരാട്ടത്തില്‍ തീപാറും. നിലവില്‍ 10 സീറ്റുള്ള കോണ്‍ഗ്രസ് കോര്പറേഷന് ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കമാണ് നടത്തുന്നത്. കോര്പറേഷന് തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്ന പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥിയായി ശബരിയെ മുന്‍നിര്‍ത്തി പോരിനിറങ്ങുന്നത് പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ആകെ 101 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ സമവായത്തിനു പിന്നാലെ സിപിഐ നേതാക്കൾക്കെതിരേ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രി ജി.ആർ. അനിൽ സിപിഐ ഓഫീസിനു മുന്നിൽ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രതിഷേധം അതിരുകടന്നെന്നും ശിവൻകുട്ടി പറഞ്ഞു.
അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയത്. എന്നാൽ അനിൽ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ പറഞ്ഞു. ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്കാരമാണെന്ന് ശിവൻകുട്ടി വിമർശിച്ചു.
എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചു. തന്റെ വീട്ടിലേക്ക് രണ്ടുതവണ പ്രകടനം നടത്തി. തന്റെ കോലം കത്തിച്ചത് എന്തിനാണ്. തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ഇവർ. താൻ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിട്ടുവെങ്കിലും ഏതു നിമിഷം വേണമെങ്കിലും പിൻമാറാമെന്നു വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. ധാരണപത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്. രണ്ടു കക്ഷികളും തമ്മിൽ ആലോചിച്ചോ, കോടതിയിൽ പോയോ പിന്മാറാമെന്നും മന്ത്രി പറഞ്ഞു.
സർവശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ ലഭിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളു. കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാകില്ല. സിപിഐയുടെ എതിർപ്പു സംബന്ധിച്ചു നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കട്ടെ. എംഒയുവിൽ ഒപ്പിടുന്നതിനു മുൻപ് നിയമോപദേശം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല.
47 ലക്ഷത്തോളം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരന്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നത്. സംസ്ഥാനം തന്നെയാണ് പാഠപുസ്തകവും സിലബസും തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സിപിഐ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. എല്ലാ പ്രശ്നവും തീരുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽനിന്നും കേരളം പിൻമാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടതായാണ് വിവരം. കരാറിൽ ഒപ്പിട്ടതിൽ കടുത്ത എതിർപ്പും ബിനോയ് വിശ്വം ശിവൻകുട്ടിയെ അറിയിച്ചു.
മുന്നണി മര്യാദകൾ ലംഘിച്ചു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പുവച്ച നടപടി ശരിയായില്ല. നയപരമായ കാര്യങ്ങളിൽ ഇങ്ങനെയല്ല തീരുമാനം എടുക്കേണ്ടത്.
ഇത് പെട്ടന്നുവന്ന പദ്ധതിയല്ല. സിപിഎമ്മും സിപിഐയും വർഷങ്ങളായി എതിർക്കുന്ന പദ്ധതിയാണിത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പുവച്ചത് ശരിയായില്ലെന്നും ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ അഭിനന്ദിച്ച് എബിവിപി.മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് എബിവിപി നേതാക്കൾ അഭിനന്ദനമറിയിച്ചത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില്‍ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.
തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. സമരങ്ങൾക്കിടയിൽ പരിക്കുകളേല്ക്കും, അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ. ഒരു കൂട്ട പൂവ് പോലീസുകാർക്ക് നൽകട്ടെ. കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല. വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിൽ കുരുങ്ങിയ അധ്യാപന നിയമനത്തിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരമെന്നു സൂചന. ഇന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയതോടെ പ്രതിസന്ധി പരിഹാരത്തിനു വേഗമേറി.
തിങ്കളാഴ്ച ഈ വിഷയത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി, അഡ്വക്കറ്റ് ജനറൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവരാണ് ഈ യോഗത്തിൽ സംബന്ധിക്കുന്നത്. ഈ യോഗത്തിൽ പ്രശ്നം പരിഹാരത്തിന് തീരുമാനം ഉണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനമെടുത്ത് മാനേജ്മെന്റുകളെ അറിയിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി മാർ തോമസ് തറയിലിന് ഉറപ്പു നൽകിയത്. ഭിന്നശേഷി നിയമനം നടത്തിയില്ലെന്ന പേരു പറഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം സർക്കാർ ഇതുവരെ അംഗീകരിച്ചിരുന്നില്ല. പതിനാറായിരത്തോളം അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാത്തതിനാൽ വർഷങ്ങളായി ശന്പളമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും മറ്റ് അധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ഈ വിഷയത്തിൽ കടുത്ത സമരങ്ങൾ നടന്നിരുന്നു. ദീപിക ഈ രംഗത്തെ വലിയ പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതോടെയാണ് സർക്കാർ പ്രശ്ന പരിഹാരത്തിനു മുൻകൈയെടുത്തത്.
കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയും വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജോസ് കെ. മാണിക്കൊപ്പമാണ് ഇന്നു മന്ത്രി ആർച്ച്ബിഷപ് മാർ തോമസ് തറയിലിനെ കാണാനെത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.
ചെറിയ തലകറക്കം അനുഭവപ്പെട്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, രക്തസമ്മര്‍ദത്തില്‍ വ്യതിയാനം സംഭവിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.
Kerala
കൊച്ചി: കസ്റ്റഡി മർദന വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചു കാണിക്കുകയാണെന്നും ഏറ്റവും കൂടുതൽ പോലീസ് മർദ്ദനം നടന്നത് യുഡിഎഫ് കാലത്താണെന്നും ശിവൻകുട്ടി ആരോപിച്ചു.
നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കെ-ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാൽ കേരളത്തിൽ വലിയ കെടുതികൾ ഉണ്ടാകുമെന്നും വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
കോട്ടയം: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ വിമർശനത്തിന് മറുപടി നല്കിയ വോയ്സ് ഓഫ് നൺസ് പിആർഒ സിസ്റ്റർ അഡ്വ. ജോസിയ എസ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടിക്ക്,
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ അങ്ങ് മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വൈകാരികമായ പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ കരുതൽ തീർച്ചയായും സന്തോഷം നൽകുന്ന ഒന്നാണ്. കേരളത്തിലെ രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റിൽ അങ്ങേക്കുണ്ടായ വിഷമം ഞങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്, ഒപ്പം ഒരു ചെറിയ സംശയവുമുണ്ട്. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിമാർ അതിനു വേദികൾ ഒരുക്കിയപ്പോഴും ഈ കന്യാസ്ത്രീസ്നേഹം എവിടെയായിരുന്നു? യൂട്യൂബ് ചാനലുകളിൽ സമർപ്പിതർക്കെതിരേ വൃത്തികെട്ട കഥകൾ വിളമ്പി നടന്നവരെ തടയാൻ അങ്ങയുടെ സംവിധാനങ്ങൾക്കു കഴിഞ്ഞോ? അതൊക്കെ ഞങ്ങൾ തത്കാലം മറക്കുന്നു, പോട്ടെ.
ഇപ്പോൾ അങ്ങ് പറഞ്ഞ ചില വാചകങ്ങൾ - പ്രത്യേകിച്ചും ബിഷപ്പുമാർക്കെതിരേയുള്ള വിമർശനം - കഴിഞ്ഞ ദിവസങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരും കത്തോലിക്കാ സഭയും നടത്തിയ ഇടപെടലുകളെയും അധ്വാനങ്ങളെയും കുറിച്ച് അങ്ങ് അറിയാതെ പോയതിനാലാണ്.സിബിസിഐ എന്നാൽ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ എന്നാണ്. മലയാളത്തിൽ,"ഭാരത കത്തോലിക്കാ മെത്രാൻ സമിതി' എന്ന് പറയാം. ഇനി കെസിബിസി ആണെങ്കിൽ, കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ അഥവാ"കേരള കത്തോലിക്കാ മെത്രാൻ സമിതി’ എന്നാണ്. ഈ സമിതികളും അതിലെ അംഗങ്ങളും ഈ വിഷയത്തിൽ വളരെ സജീവമായി ഇടപെട്ടിരുന്നു, ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ പത്രക്കുറിപ്പുകളും മറ്റ് തെളിവുകളും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ക്ഷമിക്കണം, അത് ഇംഗ്ലീഷിലാണ്.
""ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ ഒതുങ്ങിയിരുന്ന് പ്രാർഥിക്കുന്നവരാണ് പിതാക്കന്മാർ’’ എന്ന് അങ്ങു പറഞ്ഞല്ലോ. ഒന്നാമത്തെ കാര്യം, ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നത് പിതാക്കന്മാർ അല്ല സർ. അവർ സഭയുടെ തലവന്മാരാണ്, അല്ലാതെ പത്രപ്രവർത്തകരല്ല. ഒരു കാര്യം കൂടി, അങ്ങു പറഞ്ഞതുപോലെ എല്ലാ തിരുമേനിമാർക്കും അവരുടെ സ്ഥാനം ഉറപ്പിക്കലാണു പ്രധാനമെങ്കിൽ, അവർക്ക് ഇങ്ങനെയുള്ള വിഷയങ്ങളിൽ ഇടപെടാതെ സ്വസ്ഥമായി ഇരിക്കാമായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യാതെ, ഞങ്ങളുടെ സഹപ്രവർത്തകർക്കുവേണ്ടി ശബ്ദമുയർത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. അത് അവരുടെ ഉത്തരവാദിത്വബോധം കൊണ്ടാണ്.
പ്രധാനമന്ത്രിമാരോടു പരാതി പറയാനുള്ള ധൈര്യംപോലും തിരുമേനിമാർ കാണിക്കുന്നില്ല എന്ന അങ്ങയുടെ പ്രസ്താവനയും വസ്തുതാപരമല്ല. പല സന്ദർഭങ്ങളിലും സഭയുടെ നേതൃത്വം സർക്കാരുകളുമായി ക്രിയാത്മകമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ, പരസ്യമായ ഏറ്റുമുട്ടലുകളേക്കാൾ ഫലപ്രദമായ മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണാനാണു സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. “എല്ലാ നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണല്ലോ ബജ്രംഗ്ദൾ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തുകൊണ്ട് പോയത്” എന്ന അങ്ങയുടെ പരാമർശം ഞങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. ഈ അനീതിക്കെതിരേ നിയമപരമായും അല്ലാതെയും പ്രതികരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്.
ഈ വിഷയത്തിൽ അങ്ങയുടെ സദുദ്ദേശ്യത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ, കാര്യങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം ഒരു പ്രസ്താവന നടത്തുന്നത് കൂടുതൽ ഉചിതമായിരിക്കും.
സ്നേഹത്തോടെ,
ഒരു കത്തോലിക്കാ സന്യാസിനിയും അഭിഭാഷകയും വോയിസ് ഓഫ് നൺസിന്റെ പിആർഒയുമായ
സി. അഡ്വ. ജോസിയ എസ്ഡി.

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ ഇടത് നോമിനിയായ കുഫോസ് വിസി എ.ബിജുകുമാര്‍ പങ്കെടുത്തതിനെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആർഎസ്എസിന്റെ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
സർക്കാർ പ്രതിനിധി സർക്കാരിന്റെ അനുവാദമില്ലാതെയായാണ് പരിപാടിയിൽ പങ്കെടുത്തത്. ഇത്തരക്കാരെ സ്ഥാനത്തുനിന്ന് മാറ്റണം. ഇക്കാര്യത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിമര്‍ശനം മുഖവിലയ്ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി.രവീന്ദ്രന്, കുഫോസ് വിസി എ .ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ സാജു എന്നിവര്‍ ജ്ഞാനസഭയുടെ ഭാഗമായി വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
സെമിനാറില്‍ പങ്കെടുത്തെങ്കിലും ആര്‍എസ്എസ് മേധാവിക്കൊപ്പമുള്ള പരിപാടിയുടെ ഭാഗമായിട്ടില്ലെന്ന് ബിജുകുമാര്‍ വിശദീകരണം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: ചേലക്കര സ്കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരേ കടുത്ത നടപടി. മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. മിഥുന്റെ മരണത്തില്‍ മാനേജര്‍ തുളസീധരന്‍പിള്ള നല്കിയ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
മാനേജറെ പുറത്താക്കിയതായും കൊല്ലം ഡിഡിഇയ്ക്കാണ് സ്കൂളിന്റെ താത്ക്കാലിക ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. പുതിയ മാനേജറെ നിയമിക്കുന്നത് വരെയാണ് ചുമതല നല്‍കിയിരിക്കുന്നത്.
മിഥുന് കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും.
സ്കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്ലിസ്റ്റ് തയാറാക്കി തുടര്‍നടപടി സ്വീകരിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: തേവലക്കര സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റം ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. മരണവീട്ടില്‍ പോകുന്ന മന്ത്രിമാരുടെ വാഹനത്തിന് മുന്നിലാണ് കരിങ്കൊടിയുമായി ആത്മഹത്യാ സ്ക്വാഡുപോലെ ചിലര്‍ എടുത്തുചാടുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.
ഇത് നല്ല രീതിയല്ല. മറ്റൊരു രക്തസാക്ഷിയെക്കൂടി സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെന്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശം നല്‍കുമെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.
സംഭവത്തിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, മാനേജ്മെന്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജ്മെന്റിന് നോട്ടീസ് നൽകും. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: വിദ്യാർഥി സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
റിപ്പോർട്ട് തേടി. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റക്കാർക്കെതിരേ മുഖ്യം നോക്കാതെ നടപടിയെടുക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.
Kerala
തിരുവനന്തപുരം: സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരേ എതിർപ്പുയരുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകുമെന്ന് മന്ത്രി പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയെക്കാൾ കൊടിയ വിഷമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് വർഗീയത വളർത്താനെ ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു.
ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അല്പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്.
വിഷയം ചർച്ച ചെയ്ത് തെറ്റിദ്ധാരണ നീക്കാൻ തയാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
District News
കോട്ടയം: ഭാരതാംബ വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്നലെ രാവിലെ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സിഐടിയുവിന്റെ കൊടിമരം പ്രവര്‍ത്തകര്‍ ഒടിച്ചു. തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന കൊടിമരമാണ് ഒടിച്ചത്.
11.30ന് ആയിരുന്നു നഗരം ചുറ്റി എബിവിപി പ്രവര്‍ത്തകരുടെ പ്രകടനം. ദേശീയ നിര്‍വാഹക സമിതിയംഗം എസ്. അരവിന്ദ് ഉദ്ഘാടനം ചെയ്തു. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയന്‍, സംസ്ഥാന സമിതി അംഗങ്ങളായ എം. മനീഷ്, എസ്. അശ്വതി എന്നിവരടക്കം 19 പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
എബിവിപി പ്രവര്‍ത്തകര്‍ സിഐടിയുവിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിഐടിയു നഗരത്തില്‍ പ്രകടനം നടത്തി. യാതൊരു പ്രകോപനവുമില്ലാതെ, കരുതിക്കൂട്ടി നടത്തിയ ആക്രമണത്തിനെതിരേ എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികളും ഒത്തുചേര്‍ന്നായിരുന്നു പ്രതിഷേധപ്രകടനം.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധയോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്. അജയ് ഉദ്ഘാടനം ചെയ്തു. സിഐടിയു കോട്ടയം ഏരിയ പ്രസിഡന്റ് സി.എന്‍. സത്യനേശന് അധ്യക്ഷനായി.
Kerala
തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാഠപുസ്തകം പരിഷ്കരിക്കുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തും.
ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നാലെ ശിവന്‍കുട്ടിക്കെതിരേ രാജ്ഭവന് രംഗത്തെത്തിയിരുന്നു. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേയും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണെന്നും രാജ്ഭവൻ വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. ഗവർണർ രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കുന്നെന്ന് മന്ത്രി പ്രതികരിച്ചു.
ആര്‍എസ്എസ് ബിംബങ്ങൾക്ക് മുന്നിൽ വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചത് ശരിയായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു
Kerala
തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച സംഭവത്തിൽ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ തിരുവനന്തപുരത്ത് കരിങ്കൊടി പ്രതിഷേധം. എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് അടക്കമുള്ളവരാണ് കരിങ്കൊടി കാട്ടിയത്.
മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കുറച്ചുനേരത്തേക്ക് മന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ നിർത്തിയിട്ടു. പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പിന്നീട് യാത്ര തുടർന്നത്.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു
Kerala
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി ശിവന്‍കുട്ടിയുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ശിവന്‍കുട്ടി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയത് നന്നായി. അത് തന്നെയാണ് ചെയ്യേണ്ടതെന്നും മുരളീധരന് പ്രതികരിച്ചു.
മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പ് ഗവര്‍ണര്‍ക്ക് കത്ത് നല്കാന് തയാറാകണം. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചടങ്ങിലും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരേ വാര്‍ത്താക്കുറിപ്പിറക്കി രാജ്ഭവന്. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേയും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണ്.
ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. ചടങ്ങ് ബഹിഷ്കരിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചാണ് മന്ത്രി വന്നതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.